- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷു, തമിഴ് പുതുവര്‍ഷ ആഘോഷങ്ങള്‍; സ്‌പെഷ്യല്‍ സര്‍വീസുകളുമായി റെയില്‍വേ
വിഷു, തമിഴ് പുതുവര്‍ഷ ആഘോഷങ്ങള്‍; സ്‌പെഷ്യല്‍ സര്‍വീസുകളുമായി റെയില്‍വേ
തിരുവനന്തപുരം: ആഘോഷ ദിവസങ്ങളിലേക്കായി സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. വിഷു, തമിഴ് പുതുവര്‍ഷം എന്നീ ആഘോഷങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്. ഏപ്രില്‍ 12, ഏപ്രില്‍ 19 എന്നീ ദിവസങ്ങളില്‍ ചെന്നൈ മുതല്‍ കൊല്ലം വരെ സ്‌പെഷ്യല്‍ ട്രെയിന്‍ (രാത്രി 11.20 ന് യാത്ര പുറപ്പെടും).
ഏപ്രില്‍ 10 നും ഏപ്രില്‍ 17 നും മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ സ്‌പെഷ്യല്‍ ട്രെയിന്‍ (വൈകിട്ട് 6.00 ന് യാത്ര പുറപ്പെടും ). ഏപ്രില്‍ 11നും ഏപ്രില്‍ 18നും തിരുവനന്തപുരം നോര്‍ത്ത് മുതല്‍ മംഗലാപുരം വരെ സ്‌പെഷ്യല്‍ ട്രെയിന്‍ (വൈകിട്ട് 6.40 ന് യാത്ര പുറപ്പെടും). ഇന്ന് വൈകിട്ട് 6 മണി മുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കായുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Next Story