പാലാ: പാലായിലെ പ്രശസ്ത ഡോക്ടര്‍ ഷാജു സെബാസ്റ്റ്യനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ അസ്വഭാവിക നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

പാല ഈരാറ്റുപേട്ട റൂട്ടിലുള്ള സ്വന്തം ക്ലിനിക്കില്‍ വൈകുന്നേരങ്ങളില്‍ സ്ഥിരമായി രോഗികളെ പരിശോധിച്ചു വരികയായിരുന്നു. ഇന്നലെയും വൈകുന്നേരം വരെ ഡോക്ടര്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് രാത്രി പാലാ ചെത്തിമറ്റത്തുള്ള തറവാട്ട് വീട്ടില്‍ ഏഴരയോടെ ഡോക്ടര്‍ അവശ നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെന്നാണ് സൂചന. നിലവില്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിവാഹ മോചന കേസും നിലവിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.