കാസര്‍ഗോഡ്: ഭക്തരായ എല്ലാ വിഭാഗക്കാര്‍ക്കും നാലമ്പലത്തിലേക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാലമ്പല പ്രവേശനം നടത്തി. കാസര്‍ഗോഡ് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ ആണ് സംഭവം.

ക്ഷേത്ര അനുബന്ധ ചടങ്ങുകളില്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നാലമ്പലത്തിനുള്ളില്‍ പ്രവേശനമുണ്ടായിരുന്നത്. ഭക്തരായ എല്ലാ വിഭാഗക്കാര്‍ക്കും നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകണമെന്ന നകീയ സമിതി വ്യക്തമാക്കി. നാലമ്പല പ്രവേശനത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല. അടുത്ത ദിവസങ്ങളിലും ഭക്തര്‍ നാലമ്പലത്തില്‍ കയറുമെന്ന് ജനകീയ സമിതി അറിയിച്ചു.

ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ക്ക് എതിരാണ് ഇന്നത്തെ നാലമ്പല പ്രവേശനമെന്ന് ക്ഷേത്ര കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. തന്ത്രിയാണ് തുടര്‍ നടപടികള്‍ തീരുമാനിക്കേണ്ടതെന്ന നിലപാടിലാണ് കമ്മിറ്റി.