തിരുവനന്തപുരം: പ്രവാസി ദമ്പതികളുടെ ഭൂമി തട്ടിയെടുക്കാന്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആരോപണം. തിരുവനന്തപുരം കരവാരത്ത് ആണ് കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടാന്‍ ശ്രമം നടന്നത്. ദമ്പതികളുടെ ഭൂമി തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ സഹോദരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതായാണ് പരാതി. ഇതിനായി പ്രവാസി ദമ്പതികളുടെ ഭു രേഖകളില്‍ വ്യാപക തിരിമറി നടത്തിയിട്ടുണ്ട്. അഴിമതി വ്യക്തമായിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.