- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ഫോണ്‍ വഴി ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിപ്പിച്ച കേസ്; പ്രധാന പ്രതിയായ കായംകുളം സ്വദേശി അറസ്റ്റില്‍
യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിപ്പിച്ച കേസ്; പ്രധാന പ്രതിഅറസ്റ്റില്‍
കായംകുളം: ആലപ്പുഴയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ഫോണ്‍ വഴി ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിപ്പിച്ച കേസിലെ പ്രധാന പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശി വൈസിലിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ വഴി ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. കായംകുളത്തെ കുപ്രസിദ്ധ ഗുണ്ടയായ കീരിക്കാട് സ്വദേശി സജാദ് ഷാ (27) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഈ കേസിലെ എട്ട് പ്രതികളെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. കായംകുളം സിഐ അരുണ്‍ ഷാ, എസ്‌ഐ മാരായ രതീഷ് ബാബു, ശരത്, പൊലീസ് ഉദ്യോഗസ്ഥരായ ഷിബു, പദ്മദേവ്, സോനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.