കണ്ണൂര്‍: മലയാള സിനിമയിലെ ജനപ്രീയ നായകന്‍ ദിലീപ് കണ്ണൂരിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനപുണ്യം തേടിയെത്തി. നടിയെ പീഡിപ്പിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ കോടതി അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് കണ്ണൂരിലെ ക്ഷേത്രങ്ങളില്‍ ചലച്ചിത്രനടനും കേസിലെ പ്രതിയുമായ ദിലീപ് ദര്‍ശനം നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ദിലീപ് പൊന്നിന്‍ കുടം വെച്ച് തൊഴുതു. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശിച്ചു. ദിലീപിനൊപ്പം മാനേജരും മറ്റുമുണ്ടായിരുന്നു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരും തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ ദിലീപിനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു.

ദിലീപ്