- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കാര്‍വാറില്‍ കണ്ടെത്തി
പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കാര്‍വാറില്‍ കണ്ടെത്തി
പൊന്നാനി: മൂന്ന് ദിവസം മുമ്പ് പൊന്നാനിയില്‍ നിന്ന് കാണാതായ 14 വയസുകാരായ മൂന്ന് വിദ്യാര്‍ഥികളെയും കര്‍ണാടകയിലെ കാര്‍വാറില്‍ കണ്ടെത്തിയതായി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അറിയിച്ചു. സുഹൃത്തുക്കളായ കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കായി തെരച്ചില്‍ വ്യാപകമാക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ കാര്‍വാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ് കുട്ടികളെ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറോട് ഭക്ഷണം കഴിക്കാന്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കുട്ടികളില്‍ നിന്ന് ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിവരം നല്‍കി. തിരികെ വരാനുള്ള ട്രെയിന്‍ ടിക്കറ്റ് എടുത്ത് നല്‍കി റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.