- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഫലമായി ലഭിച്ചത് 20 ലക്ഷം; തേയിലത്തോട്ടം തൊഴിലാളികളുടെ വിധവമാര്‍ക്കായി വീതിച്ചു നല്‍കുമെന്ന് ജസ്റ്റിസ് സപ്ര
പ്രതിഫലമായി ലഭിച്ച 20 ലക്ഷം തേയിലത്തോട്ടം തൊഴിലാളികളുടെ വിധവകൾക്ക് നൽകുമെന്ന് ജസ്റ്റിസ് സപ്ര
ന്യൂഡല്‍ഹി: തേയിലത്തോട്ടം തൊഴിലാളികളുടെ വേതന കുടിശിക സംബന്ധിച്ച ഏകാംഗ സമിതിയിലെ റിട്ട. ജസ്റ്റിസ് എ.എം. സപ്രയ്ക്കു പ്രതിഫലമായി കിട്ടിയ 20 ലക്ഷം രൂപ കേരളത്തിലേതുള്‍പ്പെടെ തേയിലത്തോട്ടം തൊഴിലാളികളുടെ വിധവമാര്‍ക്കായി വീതിച്ചു നല്‍കും. പ്രതിഫലം തനിക്കു വേണ്ടെന്നും തൊഴിലാളികളുടെ വിധവകള്‍ക്കു നല്‍കണമെന്നും ജസ്റ്റിസ് സപ്ര അറിയിച്ചതോടെ സുപ്രീം കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്കി.
2006 മുതല്‍ സുപ്രീം കോടതിയില്‍ ഉള്ളതാണു വേതന കുടിശിക വിഷയം. കേരളം, തമിഴ്നാട്, ബംഗാള്‍, തമിഴ്നാട് എന്നീ 4 സംസ്ഥാനങ്ങളിലായി 414.73 കോടി രൂപ തൊഴിലാളികള്‍ക്കും 230 കോടി രൂപ പിഎഫിലേക്കും നല്‍കാനുണ്ടെന്നായിരുന്നു സപ്രയുടെ റിപ്പോര്‍ട്ട്.
Next Story