- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; 17.23 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് അറസ്റ്റില്‍
സ്വന്തം വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; 17.23 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: സ്വന്തം വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയ യുവാവിനെ കാസര്‍കോട് നിന്നും പോലിസ് അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശിയായ മുഹമ്മദ് റാസിഖ് പി.എം (29) ആണ് പിടിയിലായത്. 17.23 ഗ്രാം മെത്താംഫിറ്റമിനുമായാണ് യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനകളിലാണ് ഇയാള്‍ കുടുങ്ങിയത്. കാസര്‍ഗോഡ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശോഭ് കെ.എസും സംഘവുമാണ് റെയ്ഡ് നടത്തിയത്.
സ്വന്തം വീട് കേന്ദ്രീകരിച്ച് തന്നെ മുഹമ്മദ് റാസിഖ് മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്നു എന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി.കെ.വി സുരേഷ്, പ്രമോദ് കുമാര്‍ വി, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ നൗഷാദ് കെ, പ്രജിത്ത് കെ.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അതുല്‍ ടി.വി, സോനു സെബാസ്റ്റ്യന്‍, രാജേഷ് പി, ഷിജിത്ത് വി.വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റീന.വി, അശ്വതി വി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സജിഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.