കണ്ണൂര്‍: മാവില്‍ നിന്നും കാല്‍ വഴുതിവീണ് റിട്ടേയ്ഡ് എസ്.ഐക്ക് ദാരുണാന്ത്യം. കേളകത്തെ തടത്തില്‍ ജോണി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. വീടിന് മുന്‍വശത്തെ മാവില്‍ കയറി മാങ്ങ പറിക്കവെ കാല്‍ വഴുതി വീഴുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണിനെ കേളകത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മേരി. മകന്‍: ജോണ്‍. സംസ്‌കാരം പിന്നീട്.