കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മൊഴിയെടുക്കുന്നു. കണ്ണൂര്‍ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴി എടുക്കുന്നത്. എന്‍ എം വിജയന്റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫീസില്‍ നേരത്തെ പൊലീസ് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. വിജയന്‍ കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് ചോദിച്ചത്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷരീഫ് പ്രതികരിച്ചു.