- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്ക് സിസിടിവി കാമറ തിരിച്ചു വച്ചെന്ന് ആരോപണം; റിട്ട. എസ് ഐ അയല്‍വാസിയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കി; കുത്തേറ്റത് മുന്‍ എംബസി ഉദ്യോഗസ്ഥന്
തിരുവല്ല: വീട്ടിലേക്ക് സിസിടിവി തിരിച്ചു വച്ചെവെന്ന് ആരോപിച്ച് അയല്‍വാസിയായ മുന്‍ എംബസി ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയ റിട്ട. എസ്.ഐയെ പോലീസ് അറസ്റ്റ് ചെയ്തു. കാവുംഭാഗം അമ്പിളി ജങ്ഷനില്‍ മണക്കണ്ടത്തില്‍ എം.സി ജേക്കബി(63)നാണ് കുത്തേറ്റത്. റിയാദിലെ മുന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനാണ് ജേക്കബ്. കഴിഞ്ഞ ദിവസം വൈകിട്ട് നാലിനാണ് സംഭവം. ജേക്കബിനെ കുത്തിപ്പരുക്കേല്‍പ്പിച്ച അയല്‍ക്കാരനും റിട്ട.എസ്.ഐയുമായ ഇലഞ്ഞിമൂട്ടില്‍ രാജന്‍ ഏബ്രഹാമിനെ(65)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും തമ്മില്‍ വിരോധം നിലനിന്നിരുന്നുവെന്ന് പറയുന്നു. അതിരുതര്‍ക്കവും വാക്കേറ്റവും പതിവായിരുന്നു. കഴിഞ്ഞ ദിവസം ജേക്കബിന്റെ വീട്ടിലെ സിസിടിവി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കത്തിയുമായി രാജന്‍ എത്തി വാക്കേറ്റം നടത്തുകയും ജേക്കബിനെ കുത്തുകയുമായിരുന്നു. നെഞ്ചിന്റെ ഇടതു ഭാഗത്ത് കുത്തേറ്റ ജേക്കബ് അപകടനില തരണം ചെയ്തിട്ടില്ല. ഉടന്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്തു.