- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും. ജിന്റോയ്ക്ക് പുറമെ സിനിമ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ജോഷിയോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എക്‌സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരെ ഇന്ന് ചോദ്യം ചെയ്യും.
ഇതിനു ശേഷമായിരിക്കും എക്‌സൈസ് മറ്റു നടപടിയിലേക്ക് കടക്കുക. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ കെ. സൗമ്യ എന്നിവരെ 10 മണിക്കൂര്‍ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയിലെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കേസില്‍ പിടിയിലായ തസ്ലീമയുമായി സാമ്പത്തിക ഇടപാട് നടത്തിയത് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണോ എന്നാണ് എക്‌സൈസ് പ്രധാനമായും അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ താരങ്ങളെ വീണ്ടും വിളിപ്പിക്കാനാണ് എക്‌സൈസ് നീക്കം.
Next Story