- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റോ ജോസഫ് ഒന്നാം പ്രതി; വനിതാ നിര്‍മാതാവിനെ അപമാനിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: വനിതാ നിര്‍മാതാവിനെ അപമാനിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍പാകെ പരാതിയുമായെത്തിയ വനിതാ നിര്‍മാതാവിനെ അപമാനിച്ചെന്നാണ് കേസ്. അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി. രാകേഷ്, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം.
പ്രത്യേക അന്വേഷണസംഘം എറണാകുളം മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെയാണ് കുറ്റപത്രം നല്‍കിയത്. 2024 ജൂണ്‍ 25-നായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ചെയ്തത്. സിനിമാവിതരണത്തിലെ തര്‍ക്കം പരിഹരിക്കാനാണ് പരാതിക്കാരി അസോസിയേഷന്റെ സഹായം തേടിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.