- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളുമാണെന്ന് സ്നേഹ എഴുതിയ ആത്മഹത്യ കുറിപ്പില്‍ വ്യക്തം; ഇരിട്ടി കേളന്‍പീടികയിലെ മരണത്തില്‍ നിറയുന്നത് ഗാര്‍ഹിക പീഡനം; ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്
ഇരിട്ടി : ഇരിട്ടി കേളന്‍പീടികയിലെ സ്നേഹാലയത്തിലെ ജിനീഷിന്റെ ഭാര്യ സ്നേഹയുടെ (25 ) ആത്മഹത്യ ഗാര്‍ഹിക പീഡനം മൂലം. ഇന്നലെ വൈകുന്നേരം 5.30 നും 6 മണിക്കും ഇടയിലാണ് സ്നേഹയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളുമാണെന്ന് സ്നേഹ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ജിനീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്നേഹയുടെ ആത്മഹത്യ ഗാര്‍ഹിക പീഡനം കാരണം ആണെന്ന രീതിയില്‍ സ്നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകള്‍ അടക്കം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് . നാലു വര്‍ഷം മുന്‍പ് വിവാഹിതരായ സ്നേഹയും ജിനീഷും തമ്മില്‍ മുന്‍പും നിരവധി തവണ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച് നിരവധി തവണ ഉളിക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്നേഹയെ ദേഹോപദ്രപം ഏല്പിച്ചിരുന്നതായി പ്രചരിക്കുന്ന വോയിസ് ക്ലിപ്പില്‍ പറയുന്നു .
തുടര്‍ന്ന് ഭര്‍ത്താവ് ജിനീഷിനെ കൂടതല്‍ ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേറ്റിനിലേക്ക് വിളിച്ച് വരുത്തി. അതിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്. ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തും എന്നാണ് പോലീസ് അനൗദ്യോഗികമായി പറയുന്നത് . ഇവര്‍ക്ക് ഒരു കുട്ടിയുണ്ട് .