- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൊക്കേഷന്‍ സ്കെച്ച് ലഭിക്കുന്നതിന് ആയിരം രൂപ കൈക്കൂലി; കുരമ്പാല വില്ലേജ് ഓഫീസ് ജീവനക്കാരന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
കുരമ്പാല വില്ലേജ് ഓഫീസ് ജീവനക്കാരന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
പന്തളം: കൈക്കൂലി വാങ്ങുന്നതിനിടെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പര്‍ കെ. ജയപ്രകാശ് പത്തനംതിട്ട വിജിലന്‍സിന്റെ പിടിയിലായി. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി വിജിലന്‍സൊരുക്കിയ കെണിയിലാണ് ജയപ്രകാശ് കുടുങ്ങിയത്. 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നടപടി. കൊല്ലം ആനയടി സ്വദേശിയാണ് പരാതിക്കാരന്‍. തന്റെ സുഹൃത്തിന്റെ പേരില്‍ കുരമ്പാല വില്ലേജ് ഓഫീസ് പരിധിയിലുള്ള രണ്ടര ഏക്കര്‍ സ്ഥലം പണയംെവച്ച് ബാങ്കില്‍നിന്നു വായ്പയെടുക്കുന്നതിന് എഫ്എം സ്‌കെച്ചും ലൊക്കേഷന്‍ സ്‌കെച്ചും വേണം. ഇത് ലഭിക്കുന്നതിന് ബുധനാഴ്ച അപേക്ഷ നല്‍കിയിരുന്നു. അന്നേദിവസംതന്നെ ജയപ്രകാശ് വസ്തു നോക്കാനെന്നുപറഞ്ഞ് സ്ഥലത്തെത്തുകയും വസ്തുനോക്കിയശേഷം 1500 രൂപ കൈക്കൂലിയായി വാങ്ങുകയുംചെയ്തു.
തുടര്‍ന്ന്, ആവശ്യപ്പെട്ട രേഖകള്‍ ശരിയാക്കിയശേഷം വിളിക്കാമെന്നും വാങ്ങാന്‍ വരുമ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നതിനും മറ്റുമായി 1000 രൂപ കൂടി വേണമെന്നും പറഞ്ഞു. പരാതിക്കാരന്‍ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിയെ വിവരം അറിയിച്ചു. വിജിലന്‍സ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കുരമ്പാല വില്ലേജ് ഓഫീസില്‍ പരാതിക്കാരനില്‍നിന്ന് പണം വാങ്ങുമ്പോള്‍ ജയപ്രകാശിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ്