- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രാപ്രദേശില്‍ ക്ഷേത്ര മതില്‍ തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്: ദുരന്തം ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ
ആന്ധ്രാപ്രദേശില്‍ ക്ഷേത്ര മതില്‍ തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ ഉത്സവം നടക്കുന്നതിനിടെ ക്ഷേത്ര മതില്‍ തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉത്സവത്തിനിടെ ദുരന്തമുണ്ടായത്. 300 രൂപ ടിക്കറ്റിനായി ക്യൂ നില്‍ക്കുന്ന ആളുകളുടെ ഇടയിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.
എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. എസ്.ഡി.ആര്‍.എഫും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗവും രക്ഷാപ്രവര്‍ത്തനത്തായി ഉണ്ട്.
മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തി. തീര്‍ഥാടകരുടെ മരണത്തില്‍ ദുഃഖമുണ്ട്. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. കനത്ത മഴയിലാണ് ക്ഷേത്രത്തിന്റെ മതില്‍ തകര്‍ന്നത്. ജില്ലാ കലക്ടറുമായും എസ്.പിയുമായും വിഷയം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.അനിത സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എസ്.പിയുമായും ജില്ലാ കലക്ടറുമായും പ്രശ്‌നം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നിരവധി പേര്‍ പട്ട് സമര്‍പ്പിച്ചിരുന്നു.