- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ല; ഉമ്മന്‍ ചാണ്ടിയുടെ പേരുപോലു ചടങ്ങില്‍ പരാമര്‍ശിച്ചില്ല; കെ പി സി സി പുനസംഘടന വേണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റെന്നും ചെന്നിത്തല
പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ല
തിരുവനന്തപുരം: പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ പേര് പോലും ചടങ്ങില്‍ പരാമര്‍ശിച്ചില്ല. വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് സിപിഎമ്മാണ്.
കേരളത്തിന്റെ ജനങ്ങളുടെ ആവശ്യം ആയിരുന്നു വിഴിഞ്ഞം. അത് നടപ്പാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. അത് സ്മരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് തെറ്റായി പോയി. അദാനി സിപിഎമ്മിന്റെ പാര്‍ട്ടണര്‍ ആണെന്ന് പറഞ്ഞത് ഏത് അര്‍ത്ഥത്തിലെന്നും ചെന്നിത്തല ചോദിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. നിഷ്പക്ഷമായ അന്വേഷണം വേണം. സര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കരുത്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി സംസാരിച്ചു. കെ പി സി സി പുനസംഘടന വേണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്്. അവരുടെ തീരുമാനം എന്തെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.