കാലടി: പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മേക്കാലടി സ്വദേശി മങ്ങാടന്‍ ഷിനാസിന്റെ മകന്‍ ദുല്‍ക്കിബിന്‍ (12) ആണ് മരിച്ചത്. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉള്‍പ്പെടെ നാല് പേര്‍ ഒന്നിച്ച് പെരായാറിന്റെ കൈതോടായ കൊറ്റമം തോട്ടില്‍ ഇന്നലെ വൈകീട്ട് 4.30 ഓടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുക ആയിരുന്നു.

നാല് പേരും ഒഴുക്കില്‍ പെട്ട് പെരിയാറിലേക്ക് നീങ്ങി. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. ദുല്‍ഖിബിന്‍ ഒഴുക്കില്‍ പെടുകയായിരുന്നു, ഫയര്‍ ഫോഴ്സും, നാട്ടുകാരും ചേര്‍ന്നാണ് രാത്രി 7.15 ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഷിനാസ് കണ്ണൂരില്‍ ജോലി ചെയ്യുന്നതിനാല്‍ കുടുംബസമേതം അവിടെയായിരുന്നു താമസം. അവധിക്കാലത്ത് മേക്കാലടിയില്‍ എത്തിയതാണ്. അമ്മ. സുറുമി.