- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് കെ വി വിശ്വനാഥന് 120 കോടിയുടെ നിക്ഷേപം; ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നര കോടിയുടെ നിക്ഷേപവും; 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് വിട്ട് സുപ്രീംകോടതി
21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് വിട്ട് സുപ്രീംകോടതി
ഡല്‍ഹി: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീം കോടതി. ആദ്യഘട്ടത്തില്‍ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നര കോടിയുടെ നിക്ഷേപമാണുള്ളത്. മുതിര്‍ന്ന അഭിഭാഷകനായിരുന്ന ജസ്റ്റിസ് കെവി വിശ്വനാഥന് 120 കോടിയുടെ നിക്ഷേപമുണ്ട്.
ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 8 ലക്ഷം നിക്ഷേപമുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 7.94 ലക്ഷം നിക്ഷേപവും ബാങ്ക് അക്കൗണ്ടില്‍ 6 ലക്ഷം രൂപയും ഉണ്ടെന്ന് സുപ്രീം കോടതി പുറത്തുവിട്ട കണക്കില്‍ പറയുന്നു.
Next Story