- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുണി കഴുകുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണു; രക്ഷിക്കാനായി ചാടിയ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്നു പേരും മുങ്ങി മരിച്ചു
തുണി കഴുകുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണു; രക്ഷിക്കാനായി ചാടിയ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്നു പേരും മുങ്ങി മരിച്ചു
ചെന്നൈ: തുണി കഴുകുന്നതിനിടെ യുവതി അബദ്ധത്തില്‍ കിണറ്റില്‍ വീണു. യുവതിയുടെ ബഹളം കേട്ട് രക്ഷിക്കാനായി ചാടിയ ഭര്‍ത്താവും ഭര്‍തൃമാതാവും അടക്കം മൂന്നു പേരും മുങ്ങി മരിച്ചു. വിരുദുനഗറില്‍ സാത്തൂരിനടുത്താണു ദാരുണ സംഭവം. ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണി കഴുകുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു.
മഹേശ്വരിയുടെ നിലവിളി കേട്ട് ഭര്‍ത്താവ് രാജയും ഭര്‍തൃമാതാവ് രാജമ്മാളും ഓടിയെത്തി. മഹേശ്വരിയെ രക്ഷിക്കാനായി ഇവര്‍ കിണറ്റില്‍ ഇറങ്ങിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
Next Story