- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; രാഷ്ട്രപതിക്ക് പരാതി നല്കി കേരള ഹൈക്കോടതി അഭിഭാഷകന്
രാഷ്ട്രപതിക്ക് പരാതി നല്കി കേരള ഹൈക്കോടതി അഭിഭാഷകന്
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ ചാക്കില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്ന് രാഷ്ട്രപതിക്ക് പരാതി.
കേരള ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് രാഷ്ട്രപതിക്ക് പരാതി അയച്ചത്. ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍ നിന്ന് ചാക്കില്‍ നോട്ട് കെട്ടുകള്‍ കണ്ടെത്തിയ സാഹചര്യം അതീവ ഗൗരവപരമാണ്.
അതിനാല്‍ കണ്ടെത്തിയ പണത്തിന്റെ ഉറവിടവും ജസ്റ്റിസ് യശ്വന്ത് വര്‍മ ജഡ്ജി ആയതിന് ശേഷമുള്ള വരുമാനത്തെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്സിങ്ങിന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 14ന് ഹോളി ദിനത്തിലായിരുന്നു ജഡ്ജിയുടെ വീട്ടില്‍നിന്ന് ഭാഗികമായി കത്തിക്കരിഞ്ഞനിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.