പാലക്കാട്: പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയ്ക്ക് 40 വയസ് തോന്നിക്കും. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പുഴയില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

പാലക്കാട് സൗത്ത് പൊലീസെത്തിയാണ് മൃതദേഹം കരയ്ക്ക് എടുത്തത്. ചുരിദാറിന്റെ ടോപ്പ് മാത്രമേ മൃതശരീരത്തില്‍ ഉണ്ടായിരുന്നുള്ളു. മൃതശരീരത്തില്‍ അടിവസ്ത്രമോ, പാന്റോ ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.