തിരുവനന്തപുരം: കാലവര്‍ഷവരവിനൊപ്പം അറബിക്കടലില്‍ ന്യൂനമര്‍ദത്തിനും സാധ്യത. കേരളത്തില്‍ ഞായറാഴ്ചമുതല്‍ 23 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റും ശക്തമാകും. മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിനടുത്ത് 22-ഓടെ ന്യൂനമര്‍ദം രൂപപ്പെടാം. ഇത് വടക്കോട്ടുനീങ്ങി ശക്തമാകുമെന്നാണ് പ്രവചനം.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുണ്ട്. 19-ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് നല്‍കി.