പാലക്കാട്: പാലക്കാട് എടത്തനാട്ടുകര പൊന്‍പാറ ചോലമണ്ണില്‍ ടാപ്പിങ് തൊഴിലാളി മരിച്ച നിലയില്‍. ആശുപത്രി പറമ്പില്‍ താമസിക്കുന്ന വാലിപറമ്പന്‍ ഉമ്മര്‍ (65) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിക്കേണ്ടതുണ്ട്.

രാവിലെ ടാപ്പിങ്ങിനായി ഇറങ്ങിയാതായിരുന്നു ഉമ്മര്‍. തിരിച്ചെത്താതായോടെ നടത്തിയ തിരച്ചിലിലാണ് ഉച്ചയോടെയാണ് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. പൊലീസ് സംഘമടക്കം സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

മൃതദേഹത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ പരിക്കുണ്ട്. മൃതദേഹത്തിന് സമീപത്ത് കാട്ടാനയുടെ കാല്‍പാടുകളുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കഴിഞ്ഞ കുറച്ചു ദിവസമായി ഉണ്ടായിരുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.