- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍; മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു
കോഴിക്കോട്: ഒരുദിവസത്തോളമായി പെയ്യുന്ന കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍. മലയോരമേഖലകളില്‍ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശേരി മേഖലകളിലും മഴയില്‍ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ജില്ലയുടെ വിവിധ മേഖലകളില്‍ ഗതാഗത തടസവും ഉണ്ടായി.
കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. രണ്ടു പേര്‍ക്കു പരുക്കേറ്റു.
Next Story