- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തീരുമാനം ഹൈക്കോടതി നിര്‍ദ്ദേശം മാനിച്ച്
തിരുവനന്തപുരം: താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആറ് വിദ്യാര്‍ഥികളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. പരീക്ഷയെഴുതാന്‍ അനുവദിച്ചശേഷം ഫലം തടഞ്ഞത് എന്ത് അധികാരത്തിലാണെന്നും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചിരുന്നു. കുറ്റകൃത്യവും പരീക്ഷയും തമ്മില്‍ ബന്ധമില്ലെന്നും ഫലം പുറത്തുവിടാത്തത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കും.
Next Story