- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി; തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി
ഇരിട്ടി :മഴ ശക്തി പ്രാപിച്ചതോടെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഴശ്ശി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. വളപട്ടണം പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെ ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ 34.28 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അടുത്ത നാലു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് പഴശ്ശി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നത്.
കൂടാതെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദമായും തുടര്‍ന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും 21,23,24 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നതിലൂടെ ജലനിരപ്പ് നിയന്തിക്കാനാകുന്നുണ്ടെന്നും കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം ഇല്ലെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.