- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്ത് തര്‍ക്കം: കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍
സ്വത്ത് തര്‍ക്കം: കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. കല്ലേറ്റും കടവ് സ്വദേശി അനൂപ് ആണ് പിടിയിലായത്. 76 വയസുകാരനായ അമ്പുവിന്റെ കാലാണ് അനൂപ് തല്ലിയൊടിച്ചത്. സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
കാലിന് ഗുരുതരമായി പരിക്കേറ്റ അമ്പു പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനോട് ചേര്‍ന്ന കട വരാന്തയില്‍ വെച്ച് മരവടി കൊണ്ട് ഇടതു കാല്‍മുട്ട് അടിച്ചു തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അനൂപിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പിതാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. കുടുംബ സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച് തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
Next Story