- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയൂണിന് കറി കുറഞ്ഞതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം; പ്രതിശ്രുത വരനടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു
ഉച്ചയൂണിന് കറി കുറഞ്ഞതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം
ഇടുക്കി: ഉച്ചയൂണിന് കറി കുറഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കട്ടപ്പനയിലെ ഹോട്ടലില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ ആറു പേര്‍ക്കും ഹോട്ടല്‍ ജീവനക്കാരനുമാണ് പരുക്കേറ്റത്.
വിവാഹ വസ്ത്രമെടുക്കാനായി കട്ടപ്പനയില്‍ എത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. മേശയില്‍ വച്ചിരുന്ന പാത്രങ്ങളില്‍ കറി അളവ് കുറവായത് ഇവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ജീവനക്കാരുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കയ്യാങ്കളിയില്‍ പ്രതിശ്രുത വരനും പരിക്കേറ്റു. പിന്നാലെ ഇരുവിഭാഗവും കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയിലും ഇവര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കട്ടപ്പന പൊലീസ് എത്തി ഇവരെ വെവ്വേറെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്