- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം കാണാനെന്ന വ്യാജേന എട്ടാം ക്ലാസുകാരിയായ മകളെ പൊന്മുടിയിലെത്തിച്ച് പീഡിപ്പിച്ചു; പിതാവിനെതിരെ പോക്‌സോ കേസ്
എട്ടാം ക്ലാസുകാരിയായ മകളെ പൊന്മുടിയിലെത്തിച്ച് പീഡിപ്പിച്ചു; പിതാവിനെതിരെ പോക്‌സോ കേസ്
വര്‍ക്കല: അയിരൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ 36 കാരനായ പിതാവ് പൊന്മുടിയില്‍ എത്തിച്ച് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. 21നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊന്‍മുടിയില്‍ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2019ലും സമാന സ്വാഭാവമുള്ള കേസ് അയിരൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ശിക്ഷ ലഭിച്ചില്ല. തുടര്‍ന്ന്, മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ കഴിയവേയാണു തന്നെ പിതാവ് പീഡിപ്പിച്ച വിവരം അമ്മയോട് മകള്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story