- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു; കൈകൊണ്ട് ബ്രേക്കമര്‍ത്തി വണ്ടി നിര്‍ത്തി കണ്ടക്ടര്‍
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു; കൈകൊണ്ട് ബ്രേക്കമര്‍ത്തി വണ്ടി നിര്‍ത്തി കണ്ടക്ടര്‍
ചെന്നൈ: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണതോടെ യാത്രക്കാര്‍ക്ക് രക്ഷയായത് കണ്ടക്ടറുടെ മനഃസാന്നിധ്യം. തമഴ്‌നാട്ടിലാണ് സംഭവം. നെഞ്ചുവേദനയെത്തുടര്‍ന്ന് ഡ്രൈവര്‍ പ്രഭു കുഴഞ്ഞു വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ വിമല്‍, സാഹസികമായി കൈകൊണ്ട് ബ്രേക്കമര്‍ത്തി വണ്ടി നിര്‍ത്തുകയായിരുന്നു.
പഴനി ബസ്സ്റ്റാന്‍ഡില്‍നിന്ന് പുതുക്കോട്ടയിലേക്ക് 30 യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഇന്നലെയാണു സംഭവം. കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ഡ്രൈവറെ താങ്ങിയെടുത്ത് പുറത്തെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പഴനി പൊലീസ് പറഞ്ഞു.
Next Story