- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും. പെരുമ്പടപ്പ് കിഴക്കേ കട്ടത്തറ കൃഷ്ണന്‍ റോഡ് ഭാഗത്ത് നെറ്റോ വീട്ടില്‍ ഫെനിക്സ് (40)നാണ് 30 വര്‍ഷം തടവും 1.30 ലക്ഷം പിഴയും കട്ടപ്പന പോക്സോ കോടതി വിധിച്ചത്.
പോക്സോ വകുപ്പ് പ്രകാരം 20 വര്‍ഷത്തെ കഠിനതടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും, ഐപിസി പ്രകാരം 10 വര്‍ഷത്തെ കഠിനതടവിനും 30,000 രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടരവര്‍ഷത്തെ കഠിനതടവും കൂടി അനുഭവിക്കണം.
2014-ല്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് ശിക്ഷ. വിചാരണ വേളയില്‍ ഇയാള്‍ ഒളിവില്‍ പോകുകയും പിന്നീട് മറ്റൊരു കേസില്‍ അറസ്റ്റില്‍ ആകുകയും തുടര്‍ന്ന് വീണ്ടും വിചാരണ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. കട്ടപ്പന പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന റെജി എം. കുന്നിപ്പറമ്പന്‍ ആണ് കേസ് അന്വേഷിച്ചത്.