ചെറുതുരുത്തി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ജാം നഗറില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ജാം ടെന്‍ എക്‌സ്പ്രസ്സിനു മുകളിലേക്കാണ് മരച്ചില്ല പൊട്ടിവീണത്.

വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് ഇടയിലുള്ള ചെറുതുരുത്തിക്ക് സമീപം ഞായറാഴ്ച കാലത്ത് 10.30 ഓടെയാണ് സംഭവം. തുടര്‍ന്ന് ലോക്കോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു. ട്രെയിനിനു മുകളില്‍ നിന്നും മരച്ചിലകള്‍ വെട്ടിമാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.