- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങുവീണ് യാത്രക്കാരന്‍ മരിച്ചു
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങുവീണ് യാത്രക്കാരന്‍ മരിച്ചു
കോഴിക്കോട്: വില്യാപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങുവീണ് യാത്രക്കാരന്‍ മരിച്ചു. കൊറ്റിയാമ്പള്ളി ക്ഷേത്രത്തിനു സമീപം കുന്നുമ്മായീന്റവിടെ മീത്തല്‍ പവിത്രന്‍ (64) ആണ് മരിച്ചത്. വീട്ടില്‍ നിന്നും വില്യാപ്പള്ളി ടൗണിലേക്ക് പോകുംവഴി സ്‌കൂട്ടറിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ച് മാറ്റിയാണ് പവിത്രനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അച്ഛന്‍: ദാമോദരന്‍. അമ്മ: കുഞ്ഞിമാത. ഭാര്യ: റീത്ത. മക്കള്‍: ഐശ്വര്യ, അശ്വതി.
Next Story