- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള വെള്ളാള മഹാസഭ നേതൃസമ്മേളനം; ഉദ്ഘാടനം നിര്‍വ്വഹിച്ച് കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ
കേരള വെള്ളാള മഹാസഭ നേതൃസമ്മേളനം
കലഞ്ഞൂര്‍: കേരളത്തിലെ സാംസ്‌കാരികമായ എല്ലാ അടയാളപ്പെടുത്തലുകള്‍ക്ക് പിന്നിലും വെള്ളാളരുടെ പങ്കുണ്ടെന്ന് കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ. കേരള വെള്ളാള മഹാസഭ സംസ്ഥാന നേതൃസമ്മേളനം കലഞ്ഞൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാസഭ സംസ്ഥാന പ്രസിഡന്റ് എന്‍.മഹേശന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഹരിദാസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, തണ്ണിത്തോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രശ്മി, സി.എസ്.സോമനാഥന്‍പിള്ള, രമാ സുരേഷ്, സിന്ധു അനില്‍, ശോഭ മുരളി, എസ്.പൊടിയന്‍പിള്ള, കലഞ്ഞൂര്‍ രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
പഠനശിബിരത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി.സാബു വിഷയം അവതരിപ്പിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ അഡ്വ.രാധാകൃഷ്ണപിള്ള, എസ്.ജയഗോപാല്‍, ശിവരാമകൃഷ്ണപിള്ള, പി.സി.ഗോപാലകൃഷ്ണന്‍, ഇ.പി.ജ്യോതി, വേണുഗോപാലപിള്ള, ജലജകുമാരി, അഡ്വ.ജയപാലന്‍പിള്ള, നിഖുല്‍ രോഹിത്, അജിത് മണ്ണില്‍, പ്രസന്നകുമാര്‍ കലഞ്ഞൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവരെയും വിശിഷ്ടവ്യക്തികളെയും മഹാസഭ ട്രഷറര്‍ രാജീവ് തഴക്കര ആദരിച്ചു. പരിപാടിയുടെ മുന്നോടിയായി വിളംബരജാഥയും നടന്നു.