- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിമലയാറില്‍ മഞ്ഞ അലര്‍ട്ട് ജാഗ്രത പാലിക്കണം; വിവിധ നദികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം അറിയാം; പ്രളയ സാധ്യതയുള്ളിടത്ത് ആളുകള്‍ ഒഴിയണം
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ മണിമല,കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍. അതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പാലിക്കുക. സംസ്ഥാന ജലസേചന വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കൊള്ളിക്കല്‍ സ്റ്റേഷന്‍) നദിയില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം (മൈലാംമൂട് സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ട്ര{വള്ളംകുളം} സ്റ്റേഷന്‍), കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍), വയനാട് ജില്ലയിലെ കബനി (കാക്കവയല്‍, മുത്തങ്ങ സ്റ്റേഷന്‍) എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
പുറപ്പെടുവിച്ച സമയവും തീയതി; 26/05/2025
IDRB-KSEOC-KSDMA
NOWCAST - അടുത്ത മൂന്ന് മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 26/05/2025
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് (ORANGE ALERT: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈദ്യുതി സംബന്ധമായ അപകടമോ, അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അതത് സെക്ഷന്‍ ഓഫീസുകളിലോ, 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കേണ്ടതാണ്. ശ്രദ്ധിക്കുക, ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്.