- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിനെ കാണാന്‍ രാഹുലിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍; വിശദീകരണം ചോദിക്കുമോ എന്ന് ആലോചിക്കുമെന്ന് സണ്ണി ജോസഫ്
മലപ്പുറം: പി.വി. അന്‍വറിനെ കാണാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വ്യക്തിപരമായ സന്ദര്‍ശനമാണ് രാഹുല്‍ നടത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞ സണ്ണി ജോസഫ്, സംഭവത്തില്‍ വിശദീകരണം തേടണമോ എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
കൂടാതെ, പി.വി. അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തല്‍ക്കാലം അടഞ്ഞ് കിടക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് നിലപാടുകളില്‍ ചാഞ്ചാട്ടമുണ്ട്. അദ്ദേഹം മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
Next Story