കൊച്ചി: ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍. എറണാകുളം നെട്ടൂരിലാണ് സംഭവം. മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ മോഷണക്കേസ് നിലവിലുണ്ട്.

പ്രതി ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുധീഷ്.