- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചു; തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍
പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചു
പുതുപ്പാടി: പുതുപ്പാടി ഗവ. ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചതായി പരാതി. തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിച്ച് ക്ലാസിലിരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ പത്താംതരത്തിലെ വിദ്യാര്‍ഥി പുറത്തേക്ക് വിളിച്ചുകൊണ്ടുപോയശേഷം സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പതിനഞ്ചോളം പേര് ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്നും നാലുപേരെ കണ്ടാലറിയാമെന്നും പരിക്കേറ്റ വിദ്യാര്‍ഥി പറഞ്ഞു. നാലുമാസം മുന്‍പ്, പരിക്കേറ്റ വിദ്യാര്‍ഥിയും മര്‍ദിച്ച സംഘത്തിലെ വിദ്യാര്‍ഥിയും തമ്മില്‍ അടിവാരം പള്ളിയില്‍വെച്ച് വാക്കേറ്റമുണ്ടായിരുന്നതായി പരിക്കേറ്റ വിദ്യാര്‍ഥിയുടെ സഹോദരന് പറഞ്ഞു. ഈ സംഭവത്തിനുശേഷം വിദ്യാര്‍ഥിക്ക് ഭീഷണിയുണ്ടായിരുന്നതായും സഹോദരന് പറഞ്ഞു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് താമരശ്ശേരി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.