- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; 3,58,000 രൂപ തട്ടി: മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ മര്‍ദനവും: യുവതിയുടെ പരാതിയില്‍ പ്രതി അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; 3,58,000 രൂപ തട്ടി: പ്രതി അറസ്റ്റില്‍
തൃശൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. കൂളിമുട്ടം ആല് സ്വദേശി മണലിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് സിദ്ദിഖാണ് അറസ്റ്റിലായത്. യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും പണം തട്ടുകയുമായിരുന്നു. 3,58,000 രൂപയാണ് ഇത്തരത്തില്‍ പ്രതി കൈക്കലാക്കിയത്.
ഈ പണം തിരികെ ചോദിച്ചെങ്കിലും പ്രതി നല്കാന് തയ്യാറായില്ല. ഇതുകൂടാതെ പ്രതിയും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ പറ്റി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരാതികാരിയുടെ കരണത്തടിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. മതിലകം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജി, എസ്ഐമാരായ അനു, എ പ്രജീഷ്, എഎസ്ഐ അസ്മാബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
Next Story