- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
7.74 ഗ്രാം എംഡിഎംഎയും 0.878 കിലോ കഞ്ചാവും പിടിച്ചെടുത്തു; ഓപ്പറേഷന്‍ ഡിഹണ്ട്: പ്രത്യേക പരിശോധനയില്‍ 132 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയില്‍ 132 പേര്‍ അറസ്റ്റില്‍. 124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആകെ 7.74 ഗ്രാം എംഡിഎംഎയും 0.878 കിലോ കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍ക്കുന്നതായി സംശയിക്കുന്ന 1896 പേരെയാണ് പരിശോധിച്ചത്.
മയക്കുമരുന്ന് വില്‍ക്കുന്നതായി സംശയിക്കുന്ന 2056 പേരിലാണ് പരിശോധന നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
Next Story