- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതികളാക്കി ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍
പൊതികളാക്കി ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പനവൂര്‍ വിളയില്‍ എസ്.പി.കെ മന്‍സിലില്‍ സൂഫിയാന്, പനവൂര്‍ സുധീര്‍ മന്‍സലില്‍ യൂസഫ് എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് ടീം പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവ് പൊതികളും കണ്ടെത്തി.
പ്രതികള്‍ സ്ഥിരമായി ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് ആവശ്യക്കാര്‍ക്ക് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീം അംഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികള്‍ വലയിലായത്.
Next Story