കുമ്പള: നഗരത്തിലെ കടയില്‍ പരാക്രമം കാട്ടിയ യുവാവിന്റെ കണ്ണില്‍ മാതാവ് മുളകുപൊടി പ്രയോഗം നടത്തി. കഴിഞ്ഞദിവസം കുമ്പള നഗരത്തിലായിരുന്നു സംഭവം. ബസ്സ്റ്റാന്‍ഡിനു സമീപത്തുള്ള പുസ്തക കടയിലെത്തിയ യുവാവ് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തനാകുകയും ചെയ്യുകയായിരുന്നു. മകനെ നിയന്ത്രിക്കാന്‍ അമ്മ ആവത് ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെ കയ്യില്‍ കരുതിയിരുന്ന സഞ്ചിയില്‍ നിന്നും മുളകുപൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച്, മാതാവ് യുവാവിന്റെ കണ്ണിലേക്ക് എറിഞ്ഞു. തുടര്‍ന്ന് നിലത്തുവീണ യുവാവ് ഏറെനേരം അങ്ങനെ കിടന്നു. ബഹളം കേട്ട് വ്യാപാരികളും നഗരത്തിലെത്തിയ യാത്രക്കാരും തടിച്ചുകൂടിയിരുന്നു. മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അക്രമസ്വഭാവം കാണിക്കുമ്പോള്‍ മുളകുപൊടി പ്രയോഗം നടത്താറുണ്ടെന്നും പറയുന്നു. പോലീസ് കേസെടുത്തിട്ടില്ല.