- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ കെ ജി സെന്ററിന് നേരെ ബോബെറിഞ്ഞ കേസ്: സുഹൈല്‍ ഷാജഹാന്റെ വിദേശ യാത്രയ്ക്കുള്ള ഹര്‍ജി കോടതി തള്ളി
തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെ ബോബെറിഞ്ഞ കേസിലെ മുഖ്യ ആസൂത്രകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സുഹൈല്‍ ഷാജഹാന്റെ വിദേശ യാത്രയ്ക്കുള്ള ഹര്‍ജി കോടതി തള്ളി. പാസ്പോര്‍ട്ട് വിട്ടു കിട്ടാനും വിദേശത്തേക്ക് യാത്ര പോകാനും അനുമതി ചോദിച്ചുള്ള ഹര്‍ജിയാണ് തിരുവനന്തപുരം മൂന്നാം മജിസ്ട്രേറ്റ് കോടതി തള്ളിയത്. അറസ്റ്റിന് ശേഷം ഹൈക്കോടതി ജാമ്യം നല്കിയപ്പോള് പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ് ഉണ്ടായിരുന്നു. ഇതോടെയാണ് ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനുമായി വിദേശത്തേക്ക് പോകാന്‍ സുഹൈല്‍ അനുമതി തേടിയത്. പ്രോസീക്യൂഷന് വേണ്ടി മനു കല്ലമ്പള്ളി കോടതിയില്‍ ഹാജരായി.
Next Story