തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം നാളെ മുതല്‍ പ്രാബല്യത്തില്‍. ഒക്ടോബര്‍ 20 വരെയാണ് ട്രെയിനുകള്‍ പുതിയ സമയക്രമം പാലിച്ച് സര്‍വീസ് നടത്തുക. മണ്‍സൂണ്‍ ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. 128 ദിവസത്തേക്ക് 42 ട്രെയിന്‍ സര്‍വ്വീസുകള്‍ക്കാണ് പുതിയ സമയക്രമം ബാധകമാവുക.

കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴിയുള്ള സര്‍വ്വീസുകളില്‍ വരുന്ന സമയ മാറ്റം ഇങ്ങനെ

എറണാകുളം ജംഗ്ഷന്‍-പൂനെ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം ജംഗ്ഷന്‍-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) - ഋഷികേശ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) -ചണ്ഡീഗഢ് സമ്പര്‍ക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10).

തിരുനെല്‍വേലി - ഹാപ്പ, തിരുനെല്‍വേലി - ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00).

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) - ലോക്മാന്യ തിലക് ഗരീബ്രഥ് - 9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45).

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) - ഇന്‍ഡോര്‍ സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) - പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).

എറണാകുളം ജംഗ്ഷന്‍ - നിസാമുദ്ദീന്‍ മംഗള്‍ദീപ് എക്‌സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജംഗ്ഷന്‍ - മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.

തിരുവനന്തപുരം സെന്‍ട്രല്‍ - നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് 14.40-ന് പുറപ്പെടും (നിലവിലെ സമയം-19.15)

എറണാകുളം ജംഗ്ഷന്‍ - അജ്മിര്‍ മരുസാഗര്‍ എക്‌സ്പ്രസ് 18.50-ന് പുറപ്പെടും (നിലവിലെ സമയം-20.25)

തിരുവനന്തപുരം സെന്‍ട്രല്‍ - നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (ശനിയാഴ്ച) 22.00-ന് പുറപ്പെടും (നിലവിലെ സമയം-00.50).