- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മില്‍മയുടെ പേരും രൂപകല്പനയും അനുകരിച്ച് 'മില്‍ന', പാലായിലെ സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി
മില്‍മയുടെ പേരും രൂപകല്പനയും അനുകരിച്ച് 'മില്‍ന', ഒരു കോടി രൂപ പിഴ
തിരുവനന്തപുരം: മില്‍മയുടെ പേരും രൂപകല്പനയും അനുകരിച്ചതിന് സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ ചുമത്തി കൊമേഴ്സ്യല്‍ കോടതി. മില്‍മയുടെ രൂപകല്പന ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണു കോട്ടയം പാലാ ആസ്ഥാനമായുള്ള 'മില്‍ന' എന്ന സ്ഥാപനത്തിനു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കമേഴ്സ്യല്‍ കോടതി പിഴ ചുമത്തിയത്.
മില്‍മ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മില്‍മയുടേതിനു സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാലുല്പന്നങ്ങളും വില്ക്കുന്നതില്നിന്നും പരസ്യപ്പെടുത്തുന്നതില്നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരുകോടി രൂപ പിഴയ്ക്കു പുറമേ 6 ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെയുള്ള തുക അടയ്ക്കാന്‍ സ്ഥാപനത്തോടു കോടതി നിര്‍ദേശിച്ചു.
മില്‍മയുടെ ബ്രാന്‍ഡ് ഇമേജിനെ അപകീര്‍ത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് മില്‍മ ചെയര്മാന് കെ.എസ്.മണി പറഞ്ഞു.