കാസര്‍ഗോഡ്: വീട്ടുവരാന്തയില്‍ സൂക്ഷിച്ച ഹെല്‍മെറ്റ് തലയില്‍ വയ്ക്കുമ്പോള്‍ സൂക്ഷിക്കുക. അതിനുള്ളില്‍ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയേ മതിയാകൂ. ഹൈല്‍മറ്റിനുള്ളില്‍ നിന്നു യുവതിക്ക് പാമ്പുകടിയേറ്റത് അശ്രദ്ധ കൊണ്ടാണ്. കളനാട്ടെ ഷാഫിയുടെ ഭാര്യ മുംതാസിനാണ് (35) കടിയേറ്റത്.

വിഷമില്ലാത്ത പാമ്പാണെന്നു കണ്ടെത്തിയതിനാല്‍ അപകടഭീതി ഒഴിവായി. ഇന്നലെ രാവിലെ ഷാഫിക്കൊപ്പം ബൈക്കില്‍ പോകാനിറങ്ങിയ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായ മകനു ഹെല്‍മെറ്റ് എടുത്തുകൊടുക്കുന്നതിനിടെ കൈയിലാണു കടിയേറ്റത്. വീടിന്റെ വരാന്തയില്‍ സൂക്ഷിച്ച ഹെല്‍മറ്റിനുള്ളിലാണ് പാമ്പ് കയറി കൂടിയത്. സ്ഥലത്തെത്തിയ പാമ്പ് പിടുത്തക്കാര്‍ വിഷം ഇല്ലാത്ത പാമ്പാണ് കടിച്ചതെന്നറിയിച്ചതോടെ കുടുംബം ആശ്വാസത്തിലായി.