- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്; വകുപ്പ് മേധാവി റിമാന്‍ഡില്‍
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്; വകുപ്പ് മേധാവി റിമാന്‍ഡില്‍
ധര്‍മടം: കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാംപസിലെ ഗവേഷണ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ വകുപ്പ് മേധാവി റിമാന്‍ഡില്‍. കോഴിക്കോട് കുറ്റ്യാടി ദേവര്‍കോവിലിലെ കല്ലാന്‍കണ്ടി ഹൗസില്‍ കുഞ്ഞഹമ്മദി(59)നെയാണ് ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തത്. 2024 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.
ഗവേഷണത്തിനിടയില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഭര്‍തൃമതിയായ വിദ്യാര്‍ഥിനി സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Next Story