- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് പല്ലന സ്വദേശി സുഖ് ദേവ്
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പല്ലന സ്വദേശി സുഖ് ദേവ്(70) ആണ് മരിച്ചത്.
ഫയര്‍ ഫോഴ്‌സും കോസ്റ്റല്‍ പോലീസും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു തോട്ടപള്ളിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ പമ്പാ ഗണപതിവള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. വള്ളത്തില്‍ ഉണ്ടായിരുന്ന മറ്റു ആറു പേര്‍ നീന്തി രക്ഷപെട്ടു. പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
Next Story